keralapscnews KERALA PSC EXAMS - IMPORTANT JANUARY - JUNE 2016 CURRENT AFFAIRS - KERALA PSC NEWS


IMPORTANT JANUARY - JUNE 2016  CURRENT AFFAIRS 

KERALA PSC PREVIOUS QUESTIONS | KERALA PSC IMPORTANT QUESTIONS | KERALA PSC IMPORTANT SURE QUESTIONS | KERALA PSC SURE QUESTIONS | KERALA PSC IMPORTANT QUESTIONS | KERALA PSC REPEATED QUESTIONS | KERALA PSC MODEL QUESTIONS | KERALA PSC MOST TOP QUESTIONS, KERALA PSC LDC 2017 QUESTIONS,KERALA PSC CIVIL EXCISE OFFICER QUESTIONS, PREVIOUS QUESTIONS AND ANSWERS, KERALA PSC 2017 QUESTIONS,LD CLERK SYLLABUS

KERALA PSC EXAMS - IMPORTANT JANUARY - JUNE 2016  CURRENT AFFAIRS ,kerala psc previous questions,kerala psc important questions,kerala psc repeated questions,kerala psc model questions,Kerala psc 2017 questions,kerala psc ldc 2017 questions,kerala psc civil excise officer questions,current affairs 2017,kerala psc 2017 hall ticket,ldc 2017 exam date,ldc 2017 syllabus,ldc 2017 questions,current affairs,ldc ranklist 2017,ldc answer key 2017,ldc hall ticket 2017

1. ബിസിസിഐയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അനുരാഗ്‌ ഠാക്കൂർ ഹിമാചൽപ്രദേശിലെ ഏതു ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ്‌?
🔷ഉത്തരം: ഹാമിർപൂർ (ഹിമാചൽപ്രദേശ് മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധുമാലിന്റെ മകനും ബിജെപി നേതാവുമായ അനുരാഗ് ബിസിസിഐ പ്രസിഡന്റാകുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ വ്യക്തിയാണ്)

2. പ്രഥമ ജി-4 ഉച്ചകോടിക്ക്‌ വേദിയായ നഗരം ഏത്‌?
🔷ഉത്തരം: ന്യൂയോർക്ക്, 2015 (ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനു ശ്രമിക്കുന്ന ഇന്ത്യ, ജപ്പാൻ, ജർമനി, ബ്രസീൽ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-4)

3. 
ഇന്ത്യയിൽ ആദ്യമായി സാമൂഹിക പോഷണ പരിപാലനം പദ്ധതി നടപ്പാക്കുന്നത്‌ എവിടെയാണ്‌?
🔷ഉത്തരം: അട്ടപ്പാടി (പോഷകക്കുറവുള്ള ആദിവാസി കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന്‌ സംസ്ഥാന സർക്കാർ യുണിസെഫുമായി ചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്‌)

4. ഔദ്യോഗിക ആവശ്യങ്ങൾക്ക്‌ മലയാളം നിർബന്ധമാക്കിക്കൊണ്ടുള്ള മലയാളഭാഷാ ബിൽ നിയമസഭ പാസാക്കിയതെന്ന്?
🔷ഉത്തരം: 2015 ഡിസംബർ 17

5. തീർഥാടന കേന്ദ്രങ്ങളെ ആശുപത്രികളുമായി ബന്ധിപ്പിച്ച്‌ മെച്ചപ്പെട്ട ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്ന ടെലിമെഡിസിൻ പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പാക്കുന്ന ക്ഷേത്രം ഏത്‌?
🔷ഉത്തരം: ശബരിമല (ഐ.എസ്‌.ആർ.ഒയുടെ സഹകരണത്തോടെ പമ്പയിലാണ് ടെലിമെഡിസിൻ കേന്ദ്രം സ്ഥാപിക്കുന്നത്)

6. പതിനാലാം നിയമസഭാ തിരഞ്ഞെടുപ്പ്‌ പ്രചാരണവുമായി ബന്ധപ്പെട്ട്‌ കേരളത്തിലെ ഏറ്റവും വലിയ ചുവരെഴുത്ത്‌ തയ്യാറാക്കിയത്‌ എവിടെയാണ്‌?
🔷ഉത്തരം: ആറന്മുള (വീണ ജോർജിന് വേണ്ടി)

7. ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിലെ ആദ്യ ഡേ ആന്റ്‌ നൈറ്റ്‌ മത്സരത്തിനു വേദിയായ ഓസ്ട്രേലിയൻ നഗരം ഏത്‌?
🔷ഉത്തരം: അഡ്‌ലെയ്‌ഡ്‌ (ട്രാൻസ് ടാസ്മാൻ ട്രോഫിയുടെ ഭാഗമായി ഓസ്ട്രേലിയയും ന്യൂസിലൻഡും തമ്മിൽ 2015 നവംബർ 27നു ആരംഭിച്ച മത്സരത്തിൽ ഓസ്‌ട്രേലിയ 3 വിക്കറ്റിനു വിജയിച്ചു.ഓസ്‌ട്രേലിയയുടെ ജോഷ് ഹേസൽവുഡാണ് മാൻ ഓഫ് ദി മാച്ച്)

8. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ച കെ.ആർ മീരയുടെ ആരാച്ചാർ എന്ന നോവൽ 'ഹാങ്ങ്‌ വുമൺ' എന്ന പേരിൽ ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തിയതാര്‌?
🔷ഉത്തരം: ജെ.ദേവിക

9. ഇന്റർനെറ്റ്‌ സേവനങ്ങളുടെ തുല്യതയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നെറ്റ്‌ ന്യൂട്രാലിറ്റി എന്ന പദത്തിന്റെ ഉപജ്ഞാതാവ്‌?
🔷ഉത്തരം: ടിം വു (ഇന്ത്യയിൽ നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട് നടന്ന ഓൺലൈൻ ക്യാംപെയ്നുകൾ ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച മലയാളി - സന്ദീപ് പിള്ള)

10. സ്വച്‌ഛ്‌ ഭാരത്‌ പദ്ധതിയുടെ ഭാഗമായി ക്വാളിറ്റി കൗൺസിൽ ഓഫ്‌ ഇന്ത്യ രാജ്യത്തെ 73 നഗരങ്ങളിൽ വൃത്തിയുടെ അടിസ്ഥാനത്തിൽ നടത്തിയ സ്വച്ഛ്‌ സർവേക്ഷൻ സർവേയിൽ ഒന്നാമതെത്തിയ നഗരം ഏത്‌?
🔷ഉത്തരം: മൈസൂർ (2000ൽ 1749 പോയിന്റോടെയാണ് മൈസൂർ ഒന്നാം സ്ഥാനത്തെത്തിയത്.ചണ്ഡീഗഡ്, തിരുച്ചിറപ്പള്ളി, ഡൽഹി മുൻസിപ്പൽ കൗൺസിൽ, വിശാഖപട്ടണം എന്നീ നഗരങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.തിരുവനന്തപുരം -ാം സ്ഥാനത്താണ്.ധൻബാദാണ് ഏറ്റവും വൃത്തിഹീനമായ നഗരം)

11. സംസ്ഥാനത്ത്‌ ആദ്യമായി തോട്ടം തൊഴിലാളികൾക്ക്‌ വീട്‌ നിർമിച്ചു നൽകാൻ 'ഇല്ലം' എന്ന പേരിൽ പ്രത്യേക പദ്ധതി ആരംഭിച്ച പഞ്ചായത്ത്‌ ഏത്‌?
🔷ഉത്തരം: വയനാട് ജില്ലാ പഞ്ചായത്

12. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിനായ ഗതിമാൻ എക്സ്‌പ്രസ്‌ ഏതൊക്കെ സ്റ്റേഷനുകളെ ബന്ധിപ്പിച്ചാണ്‌ സർവീസ്‌ നടത്തുന്നത്‌?
🔷ഉത്തരം: ന്യൂഡൽഹി ഹസ്രത് നിസാമുദ്ദീൻ - ആഗ്ര (മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയുള്ള ഗതിമാൻ എക്സ്പ്രസ് ഈ വർഷം ഏപ്രിൽ 5 മുതലാണ് സർവീസ് ആരംഭിച്ചത്)

13. ഭിന്നലിംഗക്കാർക്ക്‌ തൊഴിൽ ലഭ്യമാക്കുന്ന കേരളത്തിലെ ആദ്യ സർക്കാർ സ്ഥാപനം ഏത്‌?
🔷ഉത്തരം: കൊച്ചി മെട്രോ (കൊച്ചി സിറ്റി പോലീസിന്റെ സഹകരണത്തോടെയാണ് ഇതിനായുള്ള തൊഴിൽ പരിശീലനം നൽകുന്നത്)


14. വൈദ്യുതി ലഭിക്കാത്ത വീടുകളിലെ പ്ലസ്‌ വൺ, പ്ലസ്‌ ടു വിദ്യാർഥികൾക്ക്‌ സൗരോർജ റാന്തലുകൾ സൗജന്യമായി നൽകാൻ അനർട്ട്‌ ആരംഭിച്ച പദ്ധതി?
🔷ഉത്തരം: സൗരപ്രിയ (തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളിലാണ് പദ്ധതി ആദ്യം നടപ്പാക്കിയത്)

15. ദാരിദ്രരേഖയ്ക്ക്‌ താഴെയുള്ള കുടുംബങ്ങളിലെ അഞ്ചുകോടി വനിതകൾക്ക്‌ 2016-2019 കാലയളവിൽ എൽപിജി കണക്ഷൻ സൗജന്യമായി നൽകാൻ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയേത്‌?
🔷ഉത്തരം: പ്രധാൻമന്ത്രി ഉജ്വല യോജന (PMUY) (മെയ് ഒന്നിന് ഉത്തർപ്രദേശിലെ ബല്ലിയയിലാണ് പദ്ധതി ആരംഭിച്ചത്)

16. പത്താൻകോട്ട്‌ വ്യോമസേനാ താവളത്തിൽ ഈ വർഷം ജനുവരി രണ്ടിനുണ്ടായ ഭീകരാക്രമണത്തിൽ എൻഎസ്‌ജിയുടെ നേതൃത്വത്തിൽ നടത്തിയ സൈനിക നടപടി?
🔷ഉത്തരം: ഓപ്പറേഷൻ ധൻഗു സുരക്ഷ (പത്താൻകോട്ട് വ്യോമസേനാ താവളം സ്ഥിതി ചെയ്യുന്ന പഞ്ചാബിലെ ഗ്രാമമാണ് ധൻഗു)

17. 36 -ാമത്‌ ദേശീയ ഗെയിംസിനു വേദിയാകുന്ന സംസ്ഥാനം ഏത്‌?
🔷ഉത്തരം: ഗോവ (35 -ാമത്‌ ദേശീയ ഗെയിംസിനു വേദിയായ സംസ്ഥാനം - കേരളം, 37 -ാമത്‌ ദേശീയ ഗെയിംസിന്റെ വേദി - അമരാവതി, ആന്ധ്രാപ്രദേശ്)

18. കേരളത്തിൽ ആദ്യമായി കുടിവെള്ള വിതരണത്തിനായി വാട്ടർ വെൻഡിങ്ങ്‌ മെഷീൻ സ്ഥാപിച്ചത്‌ എവിടെയാണ്‌?
🔷ഉത്തരം: മാമ്പുഴക്കരി (കുട്ടനാട്)

19. ലോക പൈതൃക പദവിയിൽ ഉൾപ്പെടുത്താൻ യുനെസ്‌കോ പരിഗണിക്കുന്ന ഇന്ത്യയിലെ 46 കേന്ദ്രങ്ങളിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ട മന്ദിരം ഏത്‌?
🔷ഉത്തരം: മട്ടാഞ്ചേരി കൊട്ടാരം (ഡച്ച് കൊട്ടാരം)

20. വിഖ്യാത ഹോളിവുഡ്‌ സംവിധായകൻ സ്റ്റീവൻ സ്പിൽബർഗും ഇന്ത്യൻ വ്യവസായി അനിൽ അംബാനിയും ചേർന്ന് രൂപീകരിച്ച ഫിലിം കമ്പനി?
🔷ഉത്തരം: ആംബ്ലിൻ പാർട്നേഴ്‌സ്

21. രാജ്യത്തെ വൈദ്യുത മേഖലയുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി കേന്ദ്ര ഊർജ മന്ത്രാലയം വിഭാവനം ചെയ്ത ഉദയ്‌ (ഉജ്വൽ ഡിസ്കം അഷ്വറൻസ്‌ യോജന) പദ്ധതിയിൽ അംഗമായ ആദ്യ സംസ്ഥാനം?
🔷ഉത്തരം: ആന്ധ്രാപ്രദേശ്

22. മങ്കൊമ്പ്‌ നെല്ല് ഗവേഷണ കേന്ദ്രം 2015 ഡിസംബറിൽ പുറത്തിറക്കിയ അത്യുൽപാദന-കീടപ്രതിരോധശേഷിയുള്ള നെൽവിത്ത്‌ ഏത്‌?
🔷ഉത്തരം: ശ്രേയസ് (എംഒ 22 എന്നും അറിയപ്പെടുന്ന ശ്രേയസ് പവിത്ര-ത്രിഗുണ വിത്തുകൾ ക്രോസ് ചെയ്താണ് വികസിപ്പിച്ചെടുത്തത്)


23. സംസ്ഥാനത്തെ മികച്ച സർവകലാശാലയ്ക്കായി കൊച്ചി സാങ്കേതിക സർവകലാശാല ഏർപ്പെടുത്തിയ ചാൻസലേഴ്‌സ്‌ പുരസ്കാരം ആദ്യമായി ലഭിച്ചത്‌ ഏതു സർവകലാശാലയ്ക്കാണ്‌?
🔷ഉത്തരം: കേരള സർവകലാശാല (ഡോ. കെ.എം എബ്രഹാം അധ്യക്ഷനായ സമിതി തയ്യാറാക്കിയ 11 സർവകലാശാലകളുടെ പട്ടികയിൽ നിന്ന് ഗവർണർ പി.സദാശിവമാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.അഞ്ചുകോടി രൂപയാണ് സമ്മാനത്തുക)

24. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലേക്ക്‌ മടങ്ങിയതിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ലണ്ടനിലെ പാർലമെന്റ്‌ സ്‌ക്വയറിൽ അനാഛാദനം ചെയ്ത ഗാന്ധി പ്രതിമയുടെ ശിൽപി?
🔷ഉത്തരം: ഫിലിപ്പ് ജാക്സൺ (ഇൻഫോസിസിന്റെയും ഉരുക്കു വ്യവസായി ലക്ഷ്മി മിത്തലിന്റെയും സഹായത്തോടെ ഗാന്ധി സ്റ്റാച്യു മെമ്മോറിയൽ ട്രസ്റ്റാണ് 10 ലക്ഷം പൗണ്ട് ചെലവഴിച്ച് 270 മീറ്റർ ഉയരമുള്ള വെങ്കല പ്രതിമ സ്ഥാപിച്ചത്)

25. തദ്ദേശ സ്ഥാപനങ്ങൾ ഹൈടെക്ക്‌ ആക്കുന്നതിനും ഓഫീസ്‌ പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനുമായി ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച സോഫ്റ്റ്‌വെയർ ഏത്‌?
🔷ഉത്തരം: സകർമ

26. പത്മശ്രീ പുരസ്കാരം ലഭിച്ച ആദ്യ കർഷകൻ എന്ന ബഹുമതിക്കർഹനായ സുഭാഷ്‌ പലേക്കർ ഏതു സംസ്ഥാനക്കാരനാണ്‌?
🔷ഉത്തരം: മഹാരാഷ്ട്ര (സീറോ ബജറ്റ് സ്പിരിച്വൽ ഫാമിങ് പദ്ധതിയുടെ ഉപജ്ഞാതാവാണ്‌ സുഭാഷ് പലേക്കർ)

27. കേരളത്തിലെ ആദ്യ രാജ്യാന്തര കായൽ കൃഷി ഗവേഷണകേന്ദ്രം പ്രവർത്തനമാരംഭിച്ചത്‌ എവിടെയാണ്‌?
🔷ഉത്തരം: മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം

28. ഇന്ത്യയിൽ ആദ്യമായി ശ്വാസനാളം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്ന ആശുപത്രി?
🔷ഉത്തരം: അമൃത ആശുപത്രി, എറണാകുളം (നേതൃത്വം - ഡോ. സുബ്രഹ്മണ്യ അയ്യർ)

29. ഈ വർഷം മാർച്ചിൽ ലോക സൂഫി സമ്മേളനത്തിനു വേദിയായ ഇന്ത്യൻ നഗരം?
🔷ഉത്തരം: ന്യൂഡൽഹി (ആർട്ട് ഓഫ് ലിവിങ്ങിന്റെ ലോക സാംസ്കാരിക സമ്മേളനത്തിന് വേദിയായ നഗരവും ഡൽഹിയാണ്)

30. ഫോർച്യൂൺ മാഗസിൻ തയ്യാറാക്കിയ ലോകത്തിലെ 50 മികച്ച വ്യക്തിത്വങ്ങളുടെ പട്ടികയിൽ ഇടംനേടിയ ഇന്ത്യക്കാരൻ?
🔷ഉത്തരം: അരവിന്ദ് കെജ്‌രിവാൾ (ഡൽഹിയിൽ നടപ്പാക്കിയ വായു മലിനീകരണ നിയന്ത്രണ നടപടികളാണ് കെജ്‌രിവാളിനെ പട്ടികയിൽ ഉൾപ്പെടുത്താൻ കാരണമായത്.ആമസോൺ മേധാവി ജെഫ് ബെസോസാണ് ഒന്നാം സ്ഥാനത്ത്)

31. ബീഹാറിൽ ഈ വർഷം ഏപ്രിൽ മുതൽ നിലവിൽ വന്ന സമ്പൂർണ മദ്യനിരോധനത്തിന്റെ ഭാഗമായി ഏതു നാടൻ പാനീയത്തിനാണ്‌ സർക്കാർ നിരോധനമേർപ്പെടുത്തിയത്‌?
🔷ഉത്തരം: ലാഡി (പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന പനങ്കള്ള്)

32. ജൈവവൈവിധ്യ പൈതൃക മേഖലയായി സംസ്ഥാന സർക്കാർ 2015ൽ പ്രഖ്യാപിച്ച പ്രദേശങ്ങൾ ഏതെല്ലാം?
🔷ഉത്തരം: കലശമല (തൃശൂർ), ആശ്രാമം (കൊല്ലം), പാതിരാമണൽ (ആലപ്പുഴ)

33. ഇന്ത്യയിൽ ആദ്യമായി ഏതു ബാങ്കാണ്‌ അക്കൗണ്ട്‌ ആരംഭിക്കാനായി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയത്‌?
🔷ഉത്തരം: ഫെഡറൽ ബാങ്ക് (ഫെഡറൽ ബാങ്കിന്റെ ഫെഡ്ബുക്ക് സെൽഫി എന്ന ആപ്ലിക്കേഷനാണ് ഇതിനായി ഉപയോഗിക്കുന്നത്)

34. തപാൽ വകുപ്പിന്റെ കേരളത്തിലെ ആദ്യ പോസ്റ്റൽ സേവിങ്ങ്സ്‌ ബാങ്ക്‌ എടിഎം പ്രവർത്തനമാരംഭിച്ചത്‌ എവിടെയാണ്‌?
🔷ഉത്തരം: പുളിമൂട് (തിരുവനന്തപുരം)

35. കേരളത്തിലെ ഏതു വന്യജീവി സങ്കേതത്തിൽ കണ്ടെത്തിയ ജിംനോസ്‌റ്റാക്കിയം ജനുസിൽപ്പെട്ട സസ്യത്തിനാണ്‌ ആയൂർവേദാചാര്യൻ പി.കെ വാരിയരോടുള്ള ബഹുമാനാർഥം ജിംനോസ്റ്റാക്കിയം വാരിയരാനം എന്ന് പേര്‌ നൽകിയത്‌?
🔷ഉത്തരം: ആറളം വന്യജീവി സങ്കേതം

36. ഏതു രാജ്യമാണ്‌ ബംഗാൾ കടുവകളുടെ സംരക്ഷണത്തിന്‌ പ്രത്യേക പദ്ധതി നടപ്പാക്കാൻ ഇന്ത്യയുമായി സഹകരിക്കുന്നത്‌?
🔷ഉത്തരം: അമേരിക്ക

37. ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹമായ ആസ്‌ട്രോസാറ്റിന്റെ പ്രോജക്റ്റ്‌ ഡയറക്ടർ?
🔷ഉത്തരം: കെ.എസ് ശർമ (2015 സെപ്റ്റംബർ 28ന് ശ്രീഹരിക്കോട്ടയിൽ നിന്ന് PSLV C-30 റോക്കറ്റ് ഉപയോഗിച്ചാണ് ആസ്ട്രോസാറ്റ് വിക്ഷേപിച്ചത്)

38. ട്രെയിൻ യാത്രക്കാർക്ക്‌ ഇഷ്ടഭക്ഷണം ഓർഡർ ചെയ്യാൻ സൗകര്യമൊരുക്കുന്ന ഐആർസിടിസിയുടെ ഓൺലൈൻ കാറ്ററിങ്ങ്‌ സംവിധാനം ഏത്‌?
🔷ഉത്തരം: ഫുഡ് ഓൺ ട്രാക്ക്

39. ഈ വർഷത്തെ രാജ്യാന്തര യോഗ ദിനത്തിന്റെ സന്ദേശം?
🔷ഉത്തരം: Connect the youth (ആയുഷ് മന്ത്രാലയം പുറത്തിറക്കിയ ഈ വർഷത്തെ യോഗ ഗീതം രചിച്ചത് ധീരജ് സരസ്വതും സംഗീതം നൽകിയത് സുമന്തോ റായിയുമാണ്)

40. ഐക്യരാഷ്ട്രസഭയുടെ സോളാർ സിസ്റ്റംസ്‌ ഫണ്ട്‌ ലഭിച്ച ലോകത്തിലെ ആദ്യ രാജ്യം?
🔷ഉത്തരം: ബംഗ്ളാദേശ് (നോബൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ ഗ്രാമീൺശക്തി, പൊതുമേഖലാ സ്ഥാപനമായ IDCOL എന്നിവയ്ക്കാണ് UNFCC ഫണ്ട് ലഭ്യമാക്കിയത്)

41. 103 -ാമത്‌ ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിന്‌ വേദിയായ നഗരം ഏത്‌?
🔷ഉത്തരം: മൈസൂർ (Science and technology for indigenous development in India എന്നതായിരുന്നു ഈ വർഷത്തെ പ്രമേയം.104 -ാമത്‌ സയൻസ് കോൺഗ്രസിന് അടുത്ത വർഷം ചെന്നൈ വേദിയാകും)

42. വന്യജീവികൾക്ക്‌ വേണ്ടിയുള്ള സംസ്ഥാനത്തെ ആദ്യ ആംബുലൻസ്‌ സംവിധാനം പ്രവർത്തനമാരംഭിച്ചത്‌ എവിടെയാണ്‌?
🔷ഉത്തരം: സുൽത്താൻ ബത്തേരി

43. കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ ദേശീയ ബൗദ്ധിക സ്വത്തവകാശ നിയമത്തിന്റെ (Intellectual Property Rights) മുദ്രാവാക്യം?
🔷ഉത്തരം: Creative India, Innovative India

44. സെന്റർ ഫോർ സയൻസ്‌ ആൻഡ്‌ എൻവയോൺമെന്റ്‌ നടത്തിയ പഠനത്തിൽ ബ്രഡ്‌ ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളിൽ കാൻസറിനു കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിരോധിച്ച രാസവസ്തു?
🔷ഉത്തരം: പൊട്ടാസ്യം ബ്രോമേറ്റ് (ഭക്ഷ്യവസ്തുക്കൾക്ക് മൃദുത്വവും ആകൃതിയും ലഭിക്കാനും കേടുകൂടാതെ സൂക്ഷിക്കാനുമാണ് പൊട്ടാസ്യം ബ്രോമേറ്റും പൊട്ടാസ്യം അയഡേറ്റും ഉപയോഗിക്കുന്നത്)

45. കേരള ഹൈക്കോടതിയുടെ പുതിയ ചീഫ്‌ ജസ്റ്റിസായി നിയമിതനാകുന്നത്‌?
🔷ഉത്തരം: മോഹൻ എം.ശാന്തനഗൗഡർ (കേരള ഹൈക്കോടതിയുടെ 32 -ാമത്തെ ചീഫ്‌ ജസ്റ്റിസാണ്‌.നിലവിൽ കേരള ഹൈക്കോടതിയുടെ ആക്ടിങ്ങ്‌ ചീഫ്‌ ജസ്റ്റിസ്‌ - തോട്ടത്തിൽ ബി.രാധാകൃഷ്ണൻ)

46. ഇന്ത്യയിൽ ആദ്യമായി കൊഴുപ്പ്‌ കലർന്ന ഭക്ഷ്യ വസ്തുക്കൾക്ക്‌ നികുതി ഏർപ്പെടുത്തിയ സംസ്ഥാനം?
🔷ഉത്തരം: ബീഹാർ (രണ്ടാമത്തെ സംസ്ഥാനം - കേരളം, ലോകത്താദ്യമായി Fat tax ഏർപ്പെടുത്തിയ രാജ്യം - ഡെന്മാർക്ക്,2011)

47. തുറസായ സ്ഥലങ്ങളിൽ മലമൂത്രവിസർജനമില്ലാത്ത കേരളത്തിലെ ആദ്യ നഗരസഭ?
🔷ഉത്തരം: കട്ടപ്പന നഗരസഭ (തുറസായ സ്ഥലങ്ങളിൽ മലമൂത്രവിസർജനമില്ലാത്ത കേരളത്തിലെ ആദ്യ പഞ്ചായത് - മുഹമ്മ ഗ്രാമപഞ്ചായത്, ഇന്ത്യയിൽ ആദ്യമായി ഈ ബഹുമതിക്കർഹമായ ജില്ല - നാദിയ, പശ്ചിമബംഗാൾ)

48. തിരുവനന്തപുരം മുതൽ കാസർഗോഡ്‌ വരെ പന്ത്രണ്ടര മണിക്കൂർ കൊണ്ടും തിരുവനന്തപുരം മുതൽ പാലക്കാട്‌ വരെ ഏഴു മണിക്കൂർ 20 മിനിട്ടു കൊണ്ടും എത്തിച്ചേരാൻ കെഎസ്‌ആർടിസി ആരംഭിച്ച ബസ്‌ സർവീസ്‌?
🔷ഉത്തരം: സിൽവർ ജെറ്റ്

49. പൊതു സ്ഥലങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ്‌ തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച പദ്ധതി?
🔷ഉത്തരം: പിങ്ക് ബീറ്റ്

50. ആവർത്തനപ്പട്ടികയിൽ പുതുതായി ഉൾപ്പെടുത്താൻ നിർദേശിച്ചിരിക്കുന്ന മൂലകങ്ങൾ ഏതെല്ലാം?
🔷 ഉത്തരം: നിഹോണിയം - Nh (113), മോസ്കോവിയം - Mc (115), ടെന്നിസിൻ - Ts (117), ഒഗാനസൺ - Og (118) (ജപ്പാനിലെ റിക്കൺ ലാബ് കണ്ടെത്തിയ നിഹോണിയത്തിന് രാജ്യത്തിന്റെ തദ്ദേശീയനാമമായ നിഹോണിന്റെയും മോസ്കോവിയത്തിന് റഷ്യൻ തലസ്ഥാനമായ മോസ്കോയുടെയും ടെന്നിസിയത്തിന് അമേരിക്കൻ സംസ്ഥാനമായ ടെന്നിസിയുടെയും പേരാണ് നൽകുന്നത്.റഷ്യൻ ആണവ ശാസ്ത്രജ്ഞനായ യൂറി ഒഗാനേസിയന്റെ സമരണാർത്ഥമാണ് ഒഗാനസണിന് ആ പേരു നൽകിയത്)

51. 52 രാജ്യങ്ങളിലെ യുദ്ധക്കപ്പലുകൾ പങ്കെടുത്ത രാജ്യാന്തര ഫ്ലീറ്റ്‌ റിവ്യൂവിന്‌ ഈ വർഷം ഫെബ്രുവരിയിൽ വേദിയായ ഇന്ത്യൻ തീരം?
🔷ഉത്തരം: വിശാഖപട്ടണം (ബംഗാൾ ഉൾക്കടലിലാണ്‌ ഇന്ത്യ രണ്ടാം തവണ ആഥിത്യം വഹിച്ച ഫ്ലീറ്റ്‌ റിവ്യു അരങ്ങേറിയത്‌)

52. മാൻ ബുക്കർ പുരസ്കാരത്തിന്‌ അർഹനായ ആദ്യ ജമൈക്കൻ എഴുത്തുകാരൻ?
🔷ഉത്തരം: മാർലൻ ജെയിംസ്‌ (വിഖ്യാത സംഗീതജ്ഞൻ ബോബ്‌ മാർലിക്കു നേരെയുണ്ടായ വധശ്രം പശ്ചാതലമാക്കി മാർലൻ ജെയിംസ്‌ രചിച്ച 'എ ബ്രീഫ്‌ ഹിസ്റ്ററി ഓഫ്‌ സെവൻ കില്ലിങ്ങ്‌സ്‌' എന്ന നോവലിനാണ്‌ 2015ലെ മാൻ ബുക്കർ പുരസ്കാരം ലഭിച്ചത്‌.ഇന്ത്യൻ വംശജനായ സഞ്ജീവ്‌ സഹോട്ടയുടെ 'ദി ഇയർ ഓഫ്‌ ദി റൺ എവേയ്സ്‌' എന്ന പുസ്തകത്തെയാണ്‌ അവസാന റൗണ്ടിൽ മറികടന്നത്‌)

53. ജോൺ ക്രോസ്‌ ഡെവിൽ, ദി ബുക്ക്‌ ഓഫ്‌ നൈറ്റ്‌ വുമൺ എന്നിവ ആരുടെ കൃതികളാണ്‌?
🔷ഉത്തരം: മാർലൻ ജെയിംസ്‌

54. 
മരങ്ങൾക്ക്‌ തിരിച്ചറിയൽ കാർഡ്‌ ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ നഗരസഭ?
🔷ഉത്തരം: കൊന്നഗർ, പശ്ചിമബംഗാൾ (പേര്, ശാസ്ത്രനാമം, ആവാസ സ്ഥലം, ആഗിരണം ചെയ്യുന്ന കാർബൺ ഡൈഓക്സൈഡിന്റെ അളവ് തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് മരങ്ങൾക്ക് തിരിച്ചറിയൽ നമ്പർ ഏർപ്പെടുത്തിയത്)

55. ഈ വർഷം മാർച്ച്‌ 22നു ഭീകരാക്രമണമുണ്ടായ സേവന്റം വിമാനത്താവളം ഏതു രാജ്യത്താണ്‌?
🔷ഉത്തരം: ബെൽജിയം (ബെൽജിയത്തിന്റെ തലസ്ഥാന നഗരമായ ബ്രസൽസിൽ സ്ഥിതി ചെയ്യുന്ന സേവന്റം വിമാനത്താവളം, മാൽബീക്ക്‌ മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലാണ്‌ ഭീകരാക്രമണം നടന്നത്‌)

56. സന്തോഷ്‌ ട്രോഫി ഫുട്ബോളിൽ നിലവിലെ ജേതാക്കൾ?
🔷ഉത്തരം: സർവീസസ്‌ (നാഗ്‌പൂരിൽ നടന്ന ഫൈനലിൽ മഹാരാഷ്ട്രയെ പരാജയപ്പെടുത്തിയാണ്‌ സർവീസസ്‌ എഴുപതാമത്‌ സന്തോഷ്‌ ട്രോഫി ഫുട്ബോൾ ജേതാക്കളായത്‌.സന്തോഷ്‌ ട്രോഫി ഫുട്ബോളിൽ സർവീസസിന്റെ അഞ്ചാം കിരീട വിജയമാണിത്‌.അർജുൻ ടുഡുവാണ്‌ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്‌)

57. 2016ലെ ലോക ജലദിനാചരണ സന്ദേശം?
🔷ഉത്തരം: Water and Jobs (2016ലെ ഭൗമദിന സന്ദേശം - Trees for the Earth)

58. ഇന്ത്യയിൽ ഇന്റലിജന്റ്‌ ട്രാൻസ്‌പോർട്ട്‌ സംവിധാനം നടപ്പാക്കാൻ സഹകരിക്കുന്ന രാജ്യം ഏത്‌?
🔷ഉത്തരം: അമേരിക്ക

59. കൊല്ലം പറവൂർ പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിൽ വെടിക്കെട്ട്‌ അപകടമുണ്ടായതെന്ന്?
🔷ഉത്തരം: 2016 ഏപ്രിൽ 10 (ആകെ മരണ സംഖ്യ - 107, പുറ്റിങ്ങൽ വെടിക്കെട്ടപകടത്തെക്കുറിച്ച്‌ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നിയമിച്ച കമ്മീഷൻ - എൻ.കൃഷ്ണൻനായർ കമ്മീഷൻ)

60. പുറ്റിങ്ങൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലാദ്യമായി വെടിക്കെട്ട്‌ നിരോധിച്ച നഗരം ഏത്‌?
🔷ഉത്തരം: ലക്നൗ

61. വിദ്യാലയങ്ങൾ ശുദ്ധജലസമൃദ്ധമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ജലവിഭവ വകുപ്പ്‌ നടപ്പാക്കുന്ന ജലസൗഹൃദ വിദ്യാലയം പദ്ധതിക്ക്‌ തുടക്കം കുറിച്ച സ്കൂൾ ഏത്‌?
ഉത്തരം: തൊടുപുഴ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ

62. ഇന്ത്യയിൽ സഹകരണ മേഖലയിൽ ആരംഭിച്ച ആദ്യ സൈബർ പാർക്ക്‌?
🔷ഉത്തരം: യു.എൽ സൈബർ പാർക്ക്‌ (1925ൽ വാഗ്‌ഭടാനന്ദൻ ആരംഭിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റിയാണ്‌ കോഴിക്കോട്‌ ജില്ലയിലെ നെല്ലിക്കോട്ട്‌ മലബാറിലെ ആദ്യ ഐടി പാർക്ക്‌ കൂടിയായ യു.എൽ സൈബർ പാർക്ക്‌ സ്ഥാപിച്ചത്‌)

63. ഐക്യരാഷ്ട്രസഭ സാമ്പത്തികകാര്യ വകുപ്പ്‌ പുറത്തിറക്കിയ സർവേയിൽ കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനമുള്ള രാജ്യം?
🔷ഉത്തരം: ഇന്ത്യ (1.6 കോടി ഇന്ത്യക്കാരാണ്‌ വിവിധ രാജ്യങ്ങളിലേക്ക്‌ കുടിയേറിയത്‌.1.2 കോടി കുടിയേറ്റക്കാരുമായി മെക്സിക്കോയാണ്‌ രണ്ടാം സ്ഥാനത്ത്‌)

64. റിപ്പോർട്ടേഴ്സ്‌ വിത്തൗട്ട്‌ ബോർഡേഴ്സ്‌ തയ്യാറാക്കിയ വേൾഡ്‌ പ്രസ്സ്‌ ഫ്രീഡം ഇൻഡക്സിൽ ഇന്ത്യയുടെ റാങ്ക്‌ എത്രയാണ്‌?
🔷ഉത്തരം: 133 (ആദ്യ മൂന്ന് സ്ഥാനങ്ങൾ - ഫിൻലൻഡ്‌, നെതർലൻഡ്സ്‌, നോർവെ. ഇന്ത്യയുടെ അയൽ രാജ്യങ്ങളുടെ റാങ്കുകൾ - ഭൂട്ടാൻ (94), നേപ്പാൾ (105), അഫ്ഗാനിസ്ഥാൻ (120), ശ്രീലങ്ക (141), ബംഗ്ലാദേശ്‌ (144), പാക്കിസ്ഥാൻ (147), ചൈന (176). റാങ്കിങ്ങിൽ ഏറ്റവും ഒടുവിലത്തെ രാജ്യം - എരിത്രിയ (180)

65. നവജാതശിശുക്കളിൽ തലച്ചോർ ചുരുങ്ങുന്ന മൈക്രോസെഫാലി എന്ന രോഗത്തിന്‌ കാരണമാകുന്ന സിക വൈറസ്‌ ആദ്യമായി റിപ്പോർട്ട്‌ ചെയ്ത രാജ്യം?
🔷ഉത്തരം: ഉഗാണ്ട, 1947 (ഉഗാണ്ടയിൽ വിക്ടോറിയ തടാകത്തിന്‌ സമീപം സ്ഥിതി ചെയ്യുന്ന സിക വനത്തിലെ റീസസ്‌ കുരങ്ങുകളിലാണ്‌ ആദ്യമായി രോഗം കണ്ടെത്തിയത്‌.ഈഡിസ്‌ ഈജിപ്റ്റി കൊതുകുകളാണ്‌ രോഗം പരത്തുന്നത്‌.2015ലെ സിക വൈറസ്‌ വ്യാപനം ആദ്യം റിപ്പോർട്ട്‌ ചെയ്തത്‌ ബ്രസീലിലാണ്‌)

66. ഇന്ത്യയിൽ ആദ്യമായി സന്തോഷ മന്ത്രാലയം (Ministry of Happiness) ആരംഭിച്ച സംസ്ഥാനം?
🔷ഉത്തരം: മധ്യപ്രദേശ്‌

67. ഇന്ത്യയിൽ ആദ്യമായി മൊത്തം ദേശീയ സന്തുഷ്ടി (Gross National Happiness) കണക്കാക്കിയ സംസ്ഥാനം?
🔷ഉത്തരം: അസം

68. അമേരിക്കയിലെ ഏറ്റവും വലിയ കാർ നിർമാണ കമ്പനിയായ ജനറൽ മോട്ടോഴ്‌സിന്റെ മേധാവിയായി നിയമിതയായ ആദ്യ വനിത?
🔷ഉത്തരം: മേരി ബറ

69. ക്രിക്കറ്റ്‌ ചരിത്രത്തിൽ ആദ്യമായി ഒരു ഇന്നിങ്ങ്സിൽ 1000 റൺസ്‌ നേടിയ ബാറ്റ്‌സ്‌മാൻ എന്ന റെക്കോർഡിനർഹനായ ഇന്ത്യൻ വിദ്യാർഥി?
🔷ഉത്തരം: പ്രണവ്‌ ധനവാഡെ (മുംബൈ ക്രിക്കറ്റ്‌ അസോസിയേഷന്റെ എച്ച്‌ടി ഭണ്ഡാരി കപ്പ്‌ ഇന്റർ സ്കൂൾ ടൂർണമെന്റിലാണ്‌ കല്യാൺ കെ.സി ഗാന്ധി ഹൈസ്ക്കൂൾ വിദ്യർഥിയായ പ്രണവ്‌ 323 പന്തുകളിൽ നിന്ന് പുറത്താകാതെ 1009 റൺസ്‌ നേടിയത്‌.1899ൽ ഇംഗ്ലീഷ്‌ താരം എ.ഇ.ജെ കോളിൻസ്‌ നേടിയ 628 റൺസിന്റെ റെക്കോർഡാണ്‌ മറികടന്നത്‌)
🔷70. 2016 യൂറോകപ്പ്‌ ഫുട്ബോളിൽ മികച്ച താരത്തിനുള്ള ഗോൾഡൻ ബൂട്ട്‌ ലഭിച്ച ഫ്രഞ്ച്‌ താരം?
ഉത്തരം: അന്റോയ്‌ൻ ഗ്രീസ്‌മാൻ (ഫൈനലിലെ മികച്ച താരമായി തിരഞ്ഞെടുത്തത്‌ - പെപ്പെ (പോർച്ചുഗൽ), മികച്ച യുവതാരം - റെനാറ്റോ സാഞ്ചെസ്‌ (പോർച്ചുഗൽ)

🔷71. ഇന്ത്യൻ തിരഞ്ഞെടുപ്പ്‌ ചരിത്രത്തിലാദ്യമായി പോളിങ്ങ്‌ ഉദ്യോഗസ്ഥർക്ക്‌ എസ്‌.എം.എസ്‌ വഴി പരിശീലനം നൽകിയ ജില്ല?
🔷ഉത്തരം: പത്തനംതിട്ട

72. 2016 ലെ ബ്രിക്സ്‌ ഉച്ചകോടിയ്ക്ക്‌ വേദിയാകുന്ന ഇന്ത്യൻ നഗരം ഏത്‌?
🔷ഉത്തരം: പനാജി (ബ്രിക്സിന്റെ എട്ടാമത്തെ ഉച്ചകോടിയ്ക്കാണ്‌ പനാജി വേദിയാകുന്നത്‌. 2015ലെ ബ്രിക്സ്‌ ഉച്ചകോടിയുടെ വേദി - ഉഫ,റഷ്യ)

73. ജൈവകൃഷിക്ക്‌ വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല സ്ഥാപിതമാകുന്നത്‌ എവിടെയാണ്‌?
🔷ഉത്തരം: ഗാന്ധിനഗർ (ഗുജറാത്ത്‌)

74. 63 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സിനിമ സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുത്തത്‌?
🔷ഉത്തരം: ഗുജറാത്ത്‌ (മികച്ച സിനിമ സൗഹൃദ സംസ്ഥാനത്തിനുള്ള ജൂറിയുടെ പ്രത്യേക പരാമർശത്തിന്‌ അർഹമായത്‌ - കേരളം, ഉത്തർപ്രദേശ്‌)

75. കേരളത്തിലെ ആദ്യ ഐഐടി പ്രവർത്തനമാരംഭിച്ചത്‌ എവിടെയാണ്‌?
🔷ഉത്തരം: വാളയാർ (പാലക്കാട്‌)

76. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം ഏതു ദിവസമാണ്‌ ദേശീയ കൈത്തറി ദിനമായി ആചരിക്കുന്നത്‌?
🔷ഉത്തരം: ഓഗസ്റ്റ്‌ 7 (2015 മുതൽ)

77. ദേശീയ ദുരന്ത പ്രതികരണ സേനയുടെ (NDRF) ആദ്യ വനിതാ കമാൻഡിങ്ങ്‌ ഓഫീസറായി നിയമിതയായ മലയാളി?
🔷ഉത്തരം: രേഖാ നമ്പ്യാർ

78. പതിമൂന്നാമത്‌ വേൾഡ്‌ സ്പൈസ്‌ കോൺഗ്രസിന്‌ വേദിയായ നഗരം ഏത്‌?
🔷ഉത്തരം: അഹമ്മദാബാദ്‌ (Target 2020: Clean, Safe and Sustainable Supply Chain എന്നതായിരുന്നു ഈ വർഷത്തെ സന്ദേശം)

🔷79. ഇന്ത്യയിലെ ആദ്യ ആംഗ്യഭാഷ (ബധിര ഭാഷ) ഗവേഷണ പരിശീലന കേന്ദ്രം ആരംഭിക്കുന്ന സ്ഥലം?
🔷ഉത്തരം: ന്യൂഡൽഹി

80. ടെസ്റ്റ്‌ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ്‌ നേടിയ പാക്കിസ്ഥാൻ ബാറ്റ്‌സ്‌മാൻ?
🔷ഉത്തരം: യൂനുസ്‌ ഖാൻ (ജാവേദ്‌ മിയാൻദാദിന്റെ 8832 റൺസിന്റെ റെക്കോർഡാണ്‌ മറികടന്നത്‌)

81. തീർഥാടനകാലത്ത്‌ പ്ലാസ്റ്റിക്‌ ഉപയോഗം കുറയ്ക്കുക, പമ്പ നദി മലിനീകരണം നിയന്ത്രിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ശബരിമലയിൽ ആരംഭിച്ച പദ്ധതിയേത്‌?
🔷ഉത്തരം: മിഷൻ ഗ്രീൻ ശബരിമല (ശബരിമല തീർഥാടകരുടെ ആരോഗ്യ സുരക്ഷയ്ക്കായി ആരംഭിച്ച പദ്ധതി - സേഫ്‌ ശബരിമല)

82. ഫോറം ഫോർ ഡെമോക്രസി ആൻഡ്‌ കമ്യൂണൽ അമിറ്റിയുടെ പ്രഥമ വി.ആർ കൃഷ്ണയ്യർ പുരസ്കാരം ലഭിച്ചത്‌ ആർക്കാണ്‌?
🔷ഉത്തരം: ജസ്റ്റിസ്‌ രജീന്ദർ സച്ചാർ

83. ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനമായ അമരാവതിയുടെ നിർമാണവുമായി ബന്ധപ്പെട്ട്‌ സഹകരിക്കുന്ന രാജ്യങ്ങൾ ഏതെല്ലാം?
🔷ഉത്തരം: സിംഗപ്പൂർ, ജപ്പാൻ, ചൈന, കസഖ്‌സ്ഥാൻ ('മനാ മട്ടി,മനാ നീര്‌,മനാ അമരാവതി' എന്ന ആശയത്തോടെ സംസ്ഥാനത്തെ 16,000 ഗ്രാമങ്ങളിൽ നിന്നും പാർലമെന്റ്‌ വളപ്പിൽ നിന്നും ശേഖരിച്ച മണ്ണും യമുന നദിയിലെ ജലവും ഉപയോഗിച്ചാണ്‌ ഗുണ്ടൂർ ജില്ലയിൽ പുതിയ തലസ്ഥാന നഗരത്തിന്റെ നിർമാണത്തിന്‌ തുടക്കം കുറിച്ചത്‌)

84. 2015ലെ കൺഫ്യൂഷ്യസ്‌ പുരസ്കാര ജേതാവ്‌?
🔷ഉത്തരം: റോബർട്ട്‌ മുഗാബെ

85. 2015 ഓഗസ്റ്റ്‌ അഞ്ചിന്‌ നിലവിൽ വന്ന സംസ്ഥാന ആയുഷ്‌ വകുപ്പിന്റെ ആദ്യ സെക്രട്ടറി?
🔷ഉത്തരം: ഡോ. എം.ബീന (ആയുഷ്‌ വകുപ്പ്‌ നിലവിൽ വന്ന മൂന്നാമത്തെ സംസ്ഥാനമാണ്‌ കേരളം)

86. ഭിന്നലിംഗക്കാർക്കായി സാമൂഹ്യക്ഷേമ പദ്ധതികൾ നടപ്പാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
🔷ഉത്തരം: ഒഡീഷ (ഭിന്നലിംഗക്കാരെ ബിപിഎൽ വിഭാഗത്തിൽ ഉൾപ്പെടുത്തിയ ആദ്യ സംസ്ഥാനവും ഒഡീഷയാണ്‌)

87. ആളില്ലാ ലെവൽ ക്രോസുകളിൽ സുരക്ഷ ഉറപ്പാക്കുന്ന റെയിൽവേയുടെ ട്രെയിൻ വാണിങ്ങ്‌ സിസ്റ്റം ആദ്യമായി സ്ഥാപിച്ചത്‌ എവിടെയാണ്‌?
🔷ഉത്തരം: കോയമ്പത്തൂർ - മേട്ടുപ്പാളയം റൂട്ടിൽ

88. ലോകത്തിലെ ആദ്യ ഇലക്ട്രിക്‌ റോഡായ E 16 മോട്ടോർവേ പ്രവർത്തനമാരംഭിച്ച രാജ്യം ഏത്‌?
🔷ഉത്തരം: സ്വീഡൻ (ജർമൻ കമ്പനിയായ സീമൺസാണ്‌ റോഡ്‌ രൂപകൽപന ചെയ്തത്‌)

89. വൈറസ്‌ രോഗമായ ഹൈപ്പറ്റൈറ്റിസ്‌ സി ബാധിച്ചവർക്ക്‌ സൗജന്യ ചികിത്സ ലഭ്യമാക്കാൻ പ്രത്യേക പദ്ധതി ആരംഭിച്ച ആദ്യ സംസ്ഥാനം?
🔷ഉത്തരം: പഞ്ചാബ്‌

90. ഏത്‌ നിരോധിത മരുന്ന് ഉപയോഗിച്ചതിനാണ്‌ റഷ്യൻ ടെന്നീസ്‌ താരം മരിയ ഷറപ്പോവയ്ക്ക്‌ രാജ്യാന്തര ടെന്നീസ്‌ ഫെഡറേഷൻ രണ്ടു വർഷത്തേക്ക്‌ വിലക്കേർപ്പെടുത്തിയത്‌?
🔷ഉത്തരം: മെൽഡോണിയം

    91. ഈ വർഷത്തെ കോമൺവെൽത്ത്‌ ചെറുകഥാ പുരസ്കാരം ലഭിച്ച ഇന്ത്യൻ എഴുത്തുകാരൻ?
🔷ഉത്തരം: പരാശർ കുൽക്കർണി (കൗ ആൻഡ്‌ കമ്പനി എന്ന കൃതിയ്ക്കാണ്‌ പുരസ്കാരം ലഭിച്ചത്‌)

92. 2019ഓടെ ദേശീയ പാതകളിൽ റെയിൽവേ ക്രോസുകൾ പൂർണമായും ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച പദ്ധതി?
🔷ഉത്തരം: സേതുഭാരതം (2016 മാർച്ച്‌ നാലിനാണ്‌ പദ്ധതി ആരംഭിച്ചത്‌)

93. കേരളത്തിലെ ആദ്യത്തെ ആകാശ നടപ്പാത (Skywalk) സ്ഥാപിക്കുന്ന നഗരം?
🔷ഉത്തരം: കോട്ടയം

94. ഫെഡറൽ ബാങ്കിന്റെ ചീഫ്‌ ഓപ്പറേറ്റിങ്ങ്‌ ഓഫീസറായി നിയമിതയായ ആദ്യ വനിത?
🔷ഉത്തരം: ശാലിനി വാരിയർ

95. കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ മെഗാ ടൂറിസം ശൃംഖലയിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ട പദ്ധതിയേത്‌?
🔷ഉത്തരം: ഗവി - വാഗമൺ ടൂറിസം പദ്ധതി (പത്തനംതിട്ട ആങ്ങാമുഴി മുതൽ വാഗമൺ വരെ 150 കിലോമീറ്റർ ദൈർഘ്യമുള്ള പ്രദേശങ്ങളാണ്‌ പദ്ധതിയുടെ കീഴിൽ വരുന്നത്‌)

96. നവ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ഇന്ത്യയിൽ ആദ്യമായി സ്റ്റാർട്ടപ്പ്‌ നയം ആവിഷ്ക്കരിച്ച സംസ്ഥാനം ഏത്‌?
🔷ഉത്തരം: കർണാടക

97. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം കണ്ടെത്തിയ കരോവെ ഖനി ഏത്‌ രാജ്യത്താണ്‌?
🔷ഉത്തരം: ബോട്‌സ്വാന (കനേഡിയൻ കമ്പനിയായ ല്യൂകാറയാണ്‌ 1,111 കാരറ്റ്‌ പരിശുദ്ധിയുള്ള കരോവെ എകെ 6 എന്ന വജ്രം കണ്ടെത്തിയത്‌)

98. 
ആരുടെ ആത്മകഥയാണ്‌ 'ഏകാന്തപഥികൻ ഞാൻ' ?
🔷ഉത്തരം: പി.ജയചന്ദ്രൻ

99. 2016 ലെ ഇന്ത്യയുടെ റിപ്പബ്ലിക്‌ ദിനാഘോഷങ്ങളുടെ ഭാഗമായി സൈനിക പരേഡിൽ പങ്കെടുത്ത വിദേശ രാജ്യം?
🔷ഉത്തരം: ഫ്രാൻസ്‌ (ആദ്യമായാണ്‌ ഒരു വിദേശ രാജ്യത്തിന്റെ സൈന്യം ഇന്ത്യയുടെ റിപ്പബ്ലിക്‌ ദിന പരേഡിൽ പങ്കെടുക്കുന്നത്‌)

100. 
ഈ വർഷത്തെ ഇന്ത്യയുടെ റിപ്പബ്ലിക്‌ ദിനത്തിലെ മുഖ്യാതിഥി?
🔷ഉത്തരം: ഫ്രൻസ്വ ഒലോൻദ്‌, ഫ്രഞ്ച്‌ പ്രസിഡന്റ്‌ (2015 - ബറാക്ക്‌ ഒബാമ)
 
Top