IMPOARTANT CURRENT AFFAIRS 2017
KERALA PSC PREVIOUS QUESTIONS | KERALA PSC IMPORTANT QUESTIONS | KERALA PSC IMPORTANT SURE QUESTIONS | KERALA PSC SURE QUESTIONS | KERALA PSC IMPORTANT QUESTIONS | KERALA PSC REPEATED QUESTIONS | KERALA PSC MODEL QUESTIONS | KERALA PSC MOST TOP QUESTIONS, KERALA PSC LDC 2017 QUESTIONS,KERALA PSC CIVIL EXCISE OFFICER QUESTIONS, PREVIOUS QUESTIONS AND ANSWERS, KERALA PSC 2017 QUESTIONS

• അടുത്തിടെ അന്തരിച്ച, ചന്ദ്രനിലിറങ്ങിയ 12 പേരിൽ ഏറ്റവും ഒടുവിലത്തെയാളായ അമേരിക്കൻ ബഹിരാകാശ യാത്രികൻ - യൂജിൻ എ.സെർനാൻ (1972 ൽ അപ്പോളോ 17 ദൗത്യത്തിന്റെ ഭാഗമായി ഹാരിസൺ ഷിമിറ്റിനൊപ്പം ചന്ദ്രനിലെ ടോറസ് ലിട്രേവ് എന്ന സ്ഥലത്താണ് സെർനാൻ ഇറങ്ങിയത്)
• കേരളത്തിൽ ആദ്യമായി ഒരു വ്യക്തിയിൽ ഒരേ സമയം ഹൃദയവും ശ്വാസകോശവും മാറ്റിവച്ച ശസ്ത്രകിയ നടന്ന ആശുപത്രി - ലിസി ഹോസ്‌പിറ്റൽ, കൊച്ചി (ഡോ. ജോസ് ചാക്കോ പെരിയപുറമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്)
• റോയിട്ടേഴ്‌സിന്റെ 2016ലെ മോസ്റ്റ് അക്യൂറേറ്റ് ഫോർകാസ്റ്റർ അവാർഡ് നേടിയ ഇന്ത്യയിലെ ബാങ്ക് - യെസ് ബാങ്ക്
• അടുത്തിടെ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച സ്ഥലം - മൊട്ടേര (അഹമ്മദാബാദ്)
• പ്രസിഡന്റിന് കൂടുതൽ അധികാരം നൽകുന്ന പുതിയ ഭരണഘടനക്ക് അടുത്തിടെ പാർലമെന്റ് അംഗീകാരം നൽകിയ രാജ്യം - തുർക്കി
• ഏഷ്യ പസഫിക് ബ്രോഡ്‌കാസ്റ്റിംഗ് യൂണിയന്റെ (ABU) ആദ്യ അന്താരാഷ്ട്ര ടെലിവിഷൻ ഡാൻസ് ഫെസ്റ്റിവലിന് വേദിയാകുന്ന നഗരം - ഹൈദരാബാദ്
• 2014 ൽ 239 യാത്രക്കാരുമായി കാണാതായ MH370 എന്ന വിമാനത്തിന്റെ തിരച്ചിൽ അവസാനിപ്പിച്ചതായി അടുത്തിടെ പ്രഖ്യാപിച്ച രാജ്യം - മലേഷ്യ
• ഇന്ത്യയിൽ ഏകീകൃത ചരക്കുസേവന നികുതി (GST) പ്രാബല്യത്തിൽ വരുന്ന തീയതി - 2017 ജൂലൈ 1 (2017 ഏപ്രിൽ ഒന്നു മുതൽ നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്)
• ഐ.ഐ.ടികളിൽ പെൺകുട്ടികൾക്ക് 20% സീറ്റുകൾ സംവരണം ചെയ്യാൻ ശുപാർശ ചെയ്ത കമ്മിറ്റി - പ്രൊഫ. തിമോത്തി ഗോൺസാൽവെസ് കമ്മിറ്റി
• പ്രത്യേക സാമ്പത്തിക മേഖലകളിലെ (SEZ) ഇടപാടുകൾ ഡിജിറ്റലാക്കാൻ കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ - SEZ India
• കേരള പ്രിൻസിപ്പിൽ അക്കൗണ്ടന്റ് ജനറലായി നിയമിതനായത് - ആർ. പ്രേമൻ ദിനരാജ്
• മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള 2017-ലെ ഫിലിംഫെയർ അവാർഡിന് അർഹയായ മലയാളി - അന്ന ഐപ് (ചിത്രം - നീർജ)
• പെട്രോളിയം ഉൽപ്പന്നങ്ങളുടെ അമിത ഉപയോഗം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടി - Saksham 2017
•സാമ്പത്തിക നഷ്ടത്തെത്തുടർന്ന് അടച്ചുപൂട്ടാൻ തീരുമാനിച്ച, 146 വർഷം പഴക്കമുള്ള പ്രസിദ്ധ അമേരിക്കൻ സർക്കസ് കമ്പനി - Ringling Brothers